നൊമ്പരം

കനവുകളും നിനവുകളും പൊഴിയുന്ന ജീവിത വീഥിയിലൂടെ...

21 April, 2007

നിന്റെ ഓര്‍മ്മയ്‌ക്കായ്‌...
[19 ഫിബ്രുവരി, 2005 - നിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍...]

നീയൊരു ഓര്‍മ്മയായി മാറിയിട്ടു രണ്ടു വര്‍ഷം
നീ എന്നെ വിട്ടു പിരിഞ്ഞിട്ടു ഇന്നേക്കു രണ്ടു വര്‍ഷം
എന്നെ തനിച്ചാക്കിയകന്നപ്പൊഴും എനിക്കു കൂട്ടായ്‌ നിന്റെ ഓര്‍മ്മകള്‍
‍നിന്റെ ഓര്‍മ്മകള്‍ മാത്രം…
ഞാന്‍ കയറിയ ബസ്സില്‍ കയറാനായ്‌ ഓടിയതും
നിന്റെ കൂട്ടുകാരനോടു സംസാരിച്ചു നിന്നതിന്‌
എന്നോടു നീ പിണങ്ങിയതും
ഇന്നലെയെന്നതുപോലെ ഞാനോര്‍ക്കുന്നു…

നീയില്ലാത്ത ആ ക്ലാസ്സ്‌ റൂമും പ്ലേഗ്രൗണ്ടും
ഒരു മരുഭൂവിലെന്നപോലെ തോന്നിയെനിക്ക്‌
നീയില്ലാത്ത ആ ലഞ്ച്ബ്രേക്കും ഇന്റര്‍വലും
ക്ലാസ്സിലെങ്ങുമൊരു നിശബ്ദതയായിരുന്നു …
ലൈബ്രറിയില്‍ പോലും വല്ലാത്ത ഒരു സയലെന്‍സ്‌
നീയില്ലാതെ കടന്നുപോയ യൂത്ത്‌ ഫെസ്റ്റിവലും ആന്വല്‍ ഡേയും
നീയില്ലാതെ കടന്നുപോയ ഓരോ എക്സാംസും
നീയില്ലാത്തതു ഞാനറിഞ്ഞു…

നീപോലുമറിയാതെ നിന്നെ ഞാന്‍ ഒത്തിരി സ്നേഹിച്ചിരുന്നു
എന്നിട്ടും എന്നെ തനിച്ചാക്കി നീയകന്നുപോയി
അന്നവസാനമായി നിന്നെ കണ്ടത്‌ ഞാനിന്നുമോര്‍ക്കുന്നു
എന്നത്തെയും പോലെ അന്നും ബസ്‌ കാത്തുനില്‍ക്കെ
ചീറിപ്പാഞ്ഞുവന്ന ആ ബസ്സില്‍ നീ ഉണ്ടായിരുന്നു
നിര്‍ത്താതെ പോയ ബസ്സില്‍നിന്നും നീ എന്നോടു യാത്ര പറഞ്ഞകന്നു
പതിവിലേറെ തിളക്കമുണ്ടായിരുന്നു നിന്റെ കണ്ണുകള്‍ക്ക്‌
എന്നത്തേക്കാളും ഹാപ്പിയായിരുന്നു നീ

ഇനി തമ്മിലൊരിക്കലും കാണില്ലെന്നറിഞ്ഞുകൊണ്ടാണോ
അന്നു നീ കൈവീശി യാത്രപറഞ്ഞതു ?
അന്നു നീ ചിരിച്ചതും?
ഇനിയൊരിക്കലും കാണാന്‍ പറ്റാതത്ര ദൂരേയ്ക്കാണു
നീ പോയതെന്നു ഞാന്‍ അറിഞ്ഞില്ല
അറിഞ്ഞിരുന്നെങ്കില്‍ പോകാന്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു
സ്വയമെരിഞ്ഞില്ലാതാവാന്‍ തീരുമാനിക്കും മുമ്പെ ഒരിക്കലെങ്കിലും
നിനക്കെന്നെക്കുറിച്ചൊന്നോര്‍ക്കാമായിരുന്നില്ലെ ?

2 Comments:

At 21/4/07 12:55 PM , Blogger Vinoj said...

വേര്‍പാടുകളുടെ ഒരു എഴുന്നെള്ളത്താണ്‌ ചിന്നൂ ജീവിതം. എന്റെ "ഫ്രണ്ടിന്റെ" വിവാഹം കഴിഞ്ഞയാഴ്ചയായിരുന്നു. എന്നിട്ടു ഞാന്‍ പയറു പയറു പോലെ നില്‍ക്കുന്നതു കണ്ടോ, ഒരു വിരഹ കവിത പോലും എഴുതിയില്ല. ചിന്നുവിന്റെ പോസ്റ്റുകള്‍ തുടര്‍ച്ചയായി കാണുന്നതില്‍ സന്തോഷം.

 
At 21/4/07 4:40 PM , Blogger SAJAN | സാജന്‍ said...

ഇതിലെ കവിതയെ പറ്റി ഞാന്‍ കമന്റുന്നില്ല!(അല്ലെങ്കില്‍ തന്നെ കവിതയെ പറ്റി കമന്റാന്‍ എന്നാ അറിവാ... )
പക്ഷെ ഏതൊ വേര്‍പാടിന്റെ വേദന വല്ലാതെ നൊമ്പരപ്പെടുത്തുന്നു...:(

 

Post a Comment

Subscribe to Post Comments [Atom]

<< Home