അമ്മ
നിലവിളക്കുപോല്‍ നീ തിളങ്ങിനില്‍ക്കെ
മറ്റൊരു പ്രകാശമെന്തിനു വെറുതേ
കണിക്കൊന്ന പൂവിട്ടപോല്‍ നീ അരികില്‍നില്‍ക്കെ
മറ്റൊരു കണിയെന്തിനെന്‍ കണ്ണുകള്‍ക്ക്...
കുഞ്ഞായിരുന്ന നാള്‍മുതല്‍ക്കെ
എന്‍റെ ശബ്ദവും കാഴ്ചയും ഗന്ധവുമൊക്കെ എന്നമ്മയല്ലെ...
എന്‍റെ വയലിനിലെ സംഗീതമായ്
എന്‍റെ വരകളിലെ വര്‍ണ്ണങ്ങളായ്
ഇരുളടഞ്ഞ വഴികളിലെന്‍ വഴികാട്ടിയായ്
എന്നമ്മയെന്നും എന്നോടൊപ്പമില്ലേ...
സ്നേഹത്തിന്‍ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചെന്നെ
കൈവിരല്‍തുംബുപിടിച്ചു നടത്തിയതുമെന്നമ്മയല്ലേ...
അറിഞ്ഞുമറിയാതെയും എന്തുമാത്രം ഞാന്
അമ്മയെ നോവിചിട്ടുണ്ടെന്നാകിലും,
മാറ്റമില്ലാതെ തുടരുന്നു ആ മനസ്സിലെ സ്നേഹം...
ഒരിറ്റുപോലും കുറയാതെ ആ മനസ്സിലെ വാല്‍സല്യം...
മഞ്ഞും, മഴയും, വെയിലും, പകലും മാറിമാറിവന്നെത്തുമ്പൊഴും
മാറ്റമില്ലാതെ തിളങ്ങിനില്‍ക്കും ആ മനസ്സിലെ നന്മ...

1 Comments:
even though the words are really simple, love is dripping from the first word itself. And when you reach the last word the reader will be drenched in it.
may your soul be as serene as it is now
Post a Comment
Subscribe to Post Comments [Atom]
<< Home